News

ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ശമ്പളക്കാര്‍ക്ക് ആശ്വാസം നല്‍കി, ആദായനികുതി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 ആയിരുന്നത് 75,000 ആക്കി ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു. മൂന്നു ലക്ഷം വരെ നികുതിയില്ല. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കും. അതേസമയം, പഴയ സ്‌കീമിലുള്ള നികുതിദായകര്‍ക്ക് ഇളവുകളില്ല.

പെന്‍ഷന്‍കാര്‍ക്കുള്ള കുടുംബ പെന്‍ഷന്റെ നികുതിയിളവ് 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി. കോര്‍പറേറ്റ് നികുതി 35 ശതമാനമായി കുറച്ചു, വിദേശ കമ്പനികള്‍ക്ക് ഇതു നേട്ടമാകും. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തി.

 

പുതിയ സ്‌കീമില്‍ നികുതി സ്ലാബ് ഇങ്ങനെ:

3 ലക്ഷം മുതല്‍ 7 ലക്ഷം വരെ- 5%

7 ലക്ഷം മുതല്‍ 10 ലക്ഷം വരെ\-10%

10 ലക്ഷം മുതല്‍ 12 ലക്ഷം വരെ-15%

12 ലക്ഷം മുതല്‍ 15 ലക്ഷം വരെ-20%

 

15 ലക്ഷത്തിനു മുകളില്‍ -30%

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button