Kerala

കൈത്തറി മുതല്‍ കാശ്മീരി പട്ട് വരെ; നിറഞ്ഞ് വസ്ത്രവിപണി

കേരളത്തിന്റെ കൈത്തറി മുതല്‍ കാശ്മീരി പട്ട് വരെ നിറഞ്ഞതാണ് ദേശീയ സരസ് മേളയിലെ വസ്ത്ര വിപണി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, മിസോറാം, വെസ്റ്റ് ബംഗാള്‍, കാശ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങള്‍ക്ക് മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രങ്ങളാണ് സ്റ്റാളുകളില്‍ വില്‍പ്പനയ്ക്ക് ഉള്ളത്. പല സംസ്ഥാനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്ക് മാത്രമായി ഒന്നിലധികം സ്റ്റാളുകള്‍ ഉണ്ട്.താരതമ്യേന കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ ലഭ്യമാകുതാണ് വസ്ത്ര വിപണിയിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുതിനുള്ള പ്രധാന കാരണം. 150 രൂപ മുതല്‍ 1500 രൂപ വരെ വിലയില്‍ കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളും ചുരിദാറുകളും ലഭ്യമാണ്. ഉത്തരാഖണ്ഡിന്റെയും മിസോറാമിന്റെയും ഉത്തര്‍പ്രദേശിന്റെയും സ്റ്റാളുകളിലാണ് തിരക്ക് ഏറെയും. പുരുഷന്മാര്‍ക്കുള്ള ഷര്‍’ിനും കുര്‍ത്തയ്ക്കും പ്രത്യേകം സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. കുര്‍ത്തിയും സാരികളും ചുരിദാറുകളുമാണ് സ്ത്രീകളുടെ സ്റ്റാളുകളിലെ മുഖ്യ ആകര്‍ഷണം.

പഞ്ചാബിന്റെ അക്കൂബ ചിക്കന്‍ ആണ് എല്ലാത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്നത്. ഗ്ലാസ് വര്‍ക്ക് ചെയ്ത വെള്ള നിറത്തിലുള്ള കുര്‍ത്തയ്ക്കും പലാസോ പാന്റിനുമാണ് ഇവിടെ ആള്‍ക്കാര്‍ എത്തുന്നത്. 1300 രൂപയാണ് ഒരു ജോഡിയുടെ വില. ഉത്തരാഖണ്ഡിന്റെ തനതായ വസ്ത്രങ്ങളും മുന്‍പന്തിയിലുണ്ട്. കോട്ടണ്‍ ലിനനില്‍ വാട്ടര്‍ പെയിന്റ്, മാര്‍ബന്‍ പെയിന്റ്, വര്‍ളി പെയിന്റ്, ബോട്ടിക് പെയിന്റ് തുടങ്ങി വ്യത്യസ്തങ്ങളായ പെയിന്റിംഗ് രീതി കൊണ്ടുള്ള ഡിസൈനുകളാണ് ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശ് സ്റ്റാളുകളില്‍ പ്രധാന ആകര്‍ഷണം കലംകാരി ടോപ്പുകളാണ്. നൂറ്റമ്പത് രൂപയില്‍ തുടങ്ങു തുണിത്തരങ്ങള്‍ ഇവിടെ ലഭ്യമാണ്. മഹാരാഷ്ട്രയുടെ സ്റ്റാള്‍ കുര്‍ത്തകള്‍ക്കാണ് പ്രാധാന്യം നല്‍കുതെങ്കില്‍ മിസോറാമില്‍ നിുള്ള സ്റ്റാള്‍ ഖാദി തുണിത്തരങ്ങളുടെ വന്‍ശേഖരമാണ് ഒരുക്കിയിരിക്കുത്. കാശ്മീരി പട്ട് സാരികളും മേളയുടെ പ്രധാന ആകര്‍ഷണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button