Latest NewsKeralaNews

ബനിയന്റെ അടിയില്‍ രഹസ്യ അറകളുള്ള ‘സ്‌പെഷ്യല്‍ ഡ്രസ്’: പിടിച്ചെടുത്തത് 40 ലക്ഷത്തിന്റെ കുഴല്‍ പണം: 2 പേര്‍ പിടിയില്‍

പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയ രേഖകളില്ലാത്ത നാല്‍പ്പത് ലക്ഷം രൂപയുമായി രണ്ടുപേര്‍ പാലക്കാട് പിടിയില്‍. ഇവരില്‍ നിന്നായി 40 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്രക്കാരായ വിശാല്‍ ബിലാസ്‌ക്കര്‍ (30), ചവാന്‍ സച്ചിന്‍ (32) എന്നിവരാണ് വാളയാറിലും ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ പിടിയിലായത് .

രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം ധരിച്ച് അതിന് മുകളിലായി ബനിയന്‍ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്. 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെടുത്തത്.

Read Also: ഫാസിലിന്റെ ദുരൂഹ മരണം: ഒരാള്‍ അറസ്റ്റില്‍, വഴിത്തിരിവായത് സമാന രീതിയില്‍ മരിച്ച രണ്ടു യുവാക്കളുടെ മരണം

ബനിയന്റെ അടിയില്‍ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരില്‍ നിന്നും പട്ടാമ്പിയിലേക്ക് ബസിലാണ് ഇരുവരും സഞ്ചരിച്ചിരുന്നത്. കുഴല്‍ പണം കടത്തുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്നും പൊലീസ് പറഞ്ഞു. ആര്‍ക്ക് കൈമാറാനാണ് പണം കൊണ്ടുവന്നതെന്ന കാര്യം ഉള്‍പ്പെടെ അന്വേഷിച്ചുവരുകയാണ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button