ആലുവ: നഗരത്തിൽ വഴിയോര തുണിക്കട കുത്തിതുറന്ന് മോഷണം. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിലെ പ്രവേശന കവാടത്തിൽ ഉന്തുവണ്ടിയിൽ തുണിക്കട നടത്തുന്ന അശോകപുരം മനക്കപ്പടി സ്വദേശി കെ.ബി.ബുനിയയുടെ കടയാണ് മോഷ്ടാക്കൾ കുത്തി തുറന്നത്.
Read Also : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വൻ സുരക്ഷാ വീഴ്‌ച: യുവാവ് വേദിയിലേക്ക് ഓടിക്കയറി
ഞായറാഴ്ച രാത്രിയാണ് സംഭവം. രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് മോഷണം വിവരം അറിയുന്നത്. മുണ്ടുകൾ, ബനിയൻ, ബർമ്മുട അടക്കം 5000 രൂപയുടെ തുണിത്തരങ്ങൾ നഷ്ടപ്പെട്ടതായി ബുനിയ അറിയിച്ചു.
Read Also : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റിൽ
സംഭവത്തിൽ, ആലുവ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടു മാസം മുൻപും ഇതേ കട കുത്തി തുറന്ന് തുണിത്തരങ്ങൾ മോഷ്ടിച്ചിരുന്നു. അന്നും ആലുവ പൊലീസിൽ പരാതി നൽകിയിരുന്നു.
Post Your Comments