Latest NewsKeralaNews

കൂടത്തായി കൊലപാതക പരമ്പര: മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി ജോളിക്കെതിരെ കുറ്റപത്രം ഉടൻ കോടതിയിൽ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ ജി സൈമൺ. സംഭവത്തിൽ പോലീസ് ആദ്യം അറസ്റ്റ് ചെയ്ത ജോളി ഉള്‍പ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ആഭ്യഭര്‍ത്താവായ റോയ് തോമസിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയെന്ന കേസിലായിരുന്നു ജോളിയെ അറസ്റ്റ് ചെയ്തത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെ കേസിൽ ജോളിയെ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം പൂര്‍ത്തിയാകുമ്പോഴാണ്പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ഇനി അഞ്ച് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ട്. കൂടത്തായി പൊന്നാമറ്റം വീട്ടിൽ നടന്ന കൊലപാതക പരമ്പരയ്ക്ക് പിന്നിൽ പ്രവര്‍ത്തിച്ചത് ജോളിയുടെ കൈകളാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതിനു പിന്നാലെ ഓരോ കൊലപാതകങ്ങളിലും പോലീസ് പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

ALSO READ: കൂടത്തായി കൊലപാതക പരമ്പര: ജോളിക്ക് സ്വത്ത് കൈക്കലാക്കാന്‍ സഹായം നല്‍കിയവരുടെ പട്ടിക തയാറാക്കി അന്വേഷണസംഘം

ജോളിയ്ക്കൊപ്പം മാത്യുവിനും പ്രജുകുമാറിനും കൊലപാതകത്തിൽ വ്യക്തമായ പങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇരുന്നൂറോളം പേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. കൊല്ലപ്പെട്ട റോയിയുടെ ബന്ധു എം എസ് മാത്യു, താമരശ്ശേരിയിലെ സ്വര്‍ണ്ണപ്പണിക്കാരൻ പ്രജുകുമാര്‍, മുൻ സിപിഎം പ്രവര്‍ത്തകൻ മനോജ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഉന്നത ഉദ്യോഗസ്ഥരുടെ കൂടി അനുമതിയോടെയായിരിക്കും കുറ്റപത്രം കോടതിയിൽ സമര്‍പ്പിക്കുക. കൊലപാതകത്തിനു പിന്നാലെ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ടാണ് മുൻ സിപിഎം പ്രവര്‍ത്തകനായ മനോജിനെ പ്രതി ചേര്‍ത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button