കൊച്ചി: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജോളി പ്രതിയായ രണ്ട് കേസുകളിലെ ജാമ്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുണ്ടെന്നും അതിനാല്‍ തന്നെ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ജോളി ഹൈക്കോടതിയെ സമീപിച്ചത്.
Read Also: സരയൂ നദീതീരത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശ്രീ രാമന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുന്നു
ജോളി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടത് ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ ഹൈക്കോടതി നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇത് മറികടക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സി.എസ് ഡയസ് അദ്ധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കുന്ന വേളയില്‍ സെഷന്‍സ് കോടതിക്ക് നീതിപൂര്‍വ്വമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. സ്ത്രീയെന്ന രീതിയില്‍ യാതൊരു പരിഗണനയും അര്‍ഹിക്കാത്ത കുറ്റകൃത്യമാണ് ജോളി നടത്തിയതെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
Post Your Comments