പൂനെ: താമസ സ്ഥലത്ത് എത്തിയ്ക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ബൈക്കില്‍ കയറിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. 28കാരിയായ ഉഗാണ്ടന്‍ യുവതിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. പൂനെയിലെ കൊരേഗാവ് പാര്‍ക്ക് മേഖലയിലാണ് ഉഗാണ്ടന്‍ യുവതിയെ ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന കൂട്ടിക്കൊണ്ട് പോയി കൂട്ട ബലാത്സംഗം ചെയ്തത്. കൊരേഗാവ് പാര്‍ക്ക് മേഖലയിലെ റസ്റ്ററന്റിനു മുന്നില്‍ നിന്നാണ് 28കാരിയായ ഉഗാണ്ടന്‍ യുവതിയെ അര്‍ധരാത്രി ലിഫ്റ്റ് കൊടുത്ത് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി ബൈക്കുകാരനും കൂട്ടാളിയും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്.
യുവതി താമസ സ്ഥലത്തേക്ക് പോകാനായി ഹോട്ടലിന് പുറത്ത് നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് പറയുകയായിരുന്നു. യുവതി ബൈക്കില്‍ കയറിയതോടെ യുവാവ് തന്റെ സുഹൃത്തിനെയും പിറകില്‍ കയറ്റി. താന്‍ താമസിക്കുന്നിടത്തേക്ക് പോകുന്നതിനു പകരം വഴിതെറ്റിച്ചു കൊണ്ടുപോകുകയാണെന്ന് മൊബൈല്‍ ലൊക്കേഷനിലൂടെ യുവതി മനസ്സിലാക്കി. ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇടയ്ക്കു ബൈക്കില്‍ കയറിയ രണ്ടാമനും ഓടിച്ചയാളും ചേര്‍ന്ന് യുവതിയെ ബൈക്കില്‍ പിടിച്ചിരുത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു.
പീഡിപ്പതിന് ശേഷം യുവതിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു പോകാനൊരുങ്ങിയ യുവാക്കളോട് മെയിന്‍ റോഡിലെങ്കിലും എത്തിക്കാന്‍ യുവതി ആവശ്യപ്പെട്ടു. അതു സമ്മതിച്ച പ്രതികള്‍ യുവതിയെ മെയിന്‍ റോഡിലേക്ക് കൊണ്ടുപോയി. ബൈക്കില്‍ പോകവെ ഒരു സംഘം യുവാക്കളെ കണ്ട് യുവതി നിലവിളിച്ചു. അവര്‍ ഓടിയടുത്തപ്പോഴേക്കും പ്രതികള്‍ യുവതിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉഗാണ്ടന്‍ യുവതിയിടെ പരാതിയില്‍ പൊലീസ് കേസെടുത്തു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി
Post Your Comments