യുവ വനിത വെറ്റിനറി ഡോക്ടറെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച പ്രതികളെ തെലുങ്കാന പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. മുഖ്യപ്രതികളായ ആരിഫ് മുഹമ്മദ് ഖാനും ചിന്ന കേശവ്‌ലുവും ആണ് കൊടും ക്രൂരതകൾ കാട്ടിയിരുന്നത്. തെലുങ്കാന കര്‍ണാടക ഹൈവേയില്‍ വെച്ച് ഇവർ മുൻപും സ്ത്രീകളെ ബലാത്സംഗം ചെയ്തു കത്തിച്ചിരുന്നതായാണ് ഇവരുടെ കുറ്റസമ്മതം.
കര്‍ണാടകയില്‍ നിന്നും ഹൈദരാബാദിലേക്ക് ലോറിയില്‍ സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതികള്‍ സ്ത്രീകളെ പെടുത്തി മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയിരുന്നത്. ബാക്കി രണ്ടുപേർക്കും ഇതിൽ പങ്കൊന്നുമില്ലെന്നാണ് സൂചന. അന്വേഷണത്തിനും കൊല്ലപ്പെട്ട യുവതികളെ തിരിച്ചറിയുന്നതിനുമായി ഹൈദരാബാദ് പൊലീസ് കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഹൈദരാബാദ് പൊലീസിനെ ഉദ്ധരിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികളെ പിടികൂടിയ ശേഷം സമാനമായി കൊല്ലപ്പെട്ട മറ്റ് 15 കേസുകളില്‍ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഒമ്പത് കേസുകളില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറയുന്നു. ഈ രണ്ടു പ്രതികൾ തന്നെയാണ് പോലീസിന്റെ തോക്ക് തട്ടിപ്പറിച്ചു ഓടിയതും പോലീസിനെ ആക്രമിക്കാൻ ആദ്യം ശ്രമിച്ചതും. ഇരുവരുടെയും മരിച്ചു കിടക്കുന്ന ശവശരീരത്തിലും തോക്ക് കാണാൻ കഴിയും.
ആരിഫ് മുഹമ്മദിന്റെ അമ്മയുടെ ആദ്യ പ്രതികരണം തന്റെ മകൻ ഒരു പെൺകുട്ടിയെ കൊന്നു എന്ന് പറഞ്ഞതായും അത് വണ്ടി ഇടിച്ചു മരിച്ചതായും ആണ്. എന്നാൽ ഇത് ആരുടെയോ പ്രേരണയാൽ ആണ് ഇങ്ങനെ പറഞ്ഞതെന്നാണ് പോലീസ് ഭാഷ്യം. ക്രൂരമായ ബലാത്സംഗത്തിനെ വെറുമൊരു ആക്സിഡന്റ് മരണമാക്കി മാറ്റാൻ ആയിരുന്നു ആദ്യ ശ്രമം.
Post Your Comments