Latest NewsNewsIndia

അച്ഛന്‍ മകനെ കഴുത്തറുത്ത് കൊന്നു: മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്

 

പൂണെ: അച്ഛന്‍ മകനെ കഴുത്തറുത്ത് കൊന്നു. മൂന്നര വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മാധവ് ടിക്കേതി എന്ന 38 കാരനാന്ന് പ്രതി. തന്റെ മകനാണോ എന്ന സംശയത്തെ തുടര്‍ന്നാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയുടെ കഴുത്തറുത്തതിന് ശേഷം മൃതദേഹം ആളില്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയെയും പ്രതി നിരന്തരമായി സംശയിച്ചിരുന്നു.ഐ ടി എഞ്ചിനീയറായി ജോലി ചെയ്തിരുന്ന ഇയാള്‍ കഴിഞ്ഞ രണ്ട് മാസമായി വീട്ടില്‍ തന്നെയാണ് കഴിഞ്ഞിരുന്നത്. കുട്ടിയുടെ അമ്മ ചന്ദനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 ന് മാധവ് മകനോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ കൊലപാതകത്തിന് ശേഷം വൈകുന്നേരം 5 മണിയോടെ ഇയാള്‍ ഒരു കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

Read Also: യാസിറിനെതിരെ പരാതി നൽകിയിട്ടും പൊലീസ് ഗൗരവത്തിലെടുത്തില്ല : വിമർശനവുമായി കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം

മാധവിന്റെ മൊബൈല്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്ത പൊലീസ്, വഡ്‌ഗോണ്‍ശേരിയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇയാളെ മദ്യപിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബോധം വീണ്ടെടുത്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയെ കൊലപ്പെടുത്തിയ സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു.അവിടെ നിന്നാണ് രക്തത്തില്‍ കുളിച്ച കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഭാര്യയുടെ സ്വഭാവത്തെ സംശയിച്ച പ്രതി മകന്റെ പിതൃത്വത്തില്‍ സംശയം ജനിപ്പിക്കുകയും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഡിസിപി (സോണ്‍ 4) ഹിമ്മത് ജാദവ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സാസൂണ്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വിശാഖപട്ടണം സ്വദേശിയായ പ്രതിയെ പൂണെയിലെ ചന്ദനഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎന്‍എസ് സെക്ഷന്‍ 103(1), 238 എന്നീ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button