CricketLatest NewsIndiaNewsSports

ബിസിസിഐ ക്കെതിരെ ഹർഭജൻ സിംഗ്, സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്താത് എന്ത് കൊണ്ടെന്ന് ഹർഭജൻ, ഓരോ താരങ്ങൾക്കും ഓരോ നിയമങ്ങളാണോ എന്നും തുറന്നടിച്ച് മുൻ ഇന്ത്യൻ സ്പിന്നർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ നീതിപൂർവ്വമല്ലെന്ന് മുൻ താരം ഹർഭജൻ സിംഗ്. ഓരോ താരങ്ങൾക്കും ഓരോ നീതിയെന്ന നിലപാടാണ് ബിസിസിഐ ക്കെന്നും ഹർഭജൻ വിമർശനം ഉന്നയിച്ചു. തിങ്കളാഴ്ച ബിസിസിഐ പ്രഖ്യാപിച്ച വിവിധ പരമ്പരകൾക്കുള്ള ടീമുകളിൽ സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്താതിരുന്നതിനെ തുടർന്നാണ് ഹർഭജന്റെ വിമർശനം. ടീമിലെ ഓരോ കളിക്കാർക്കും വ്യത്യസ്ത നിയമങ്ങളാണോയെന്നും ഹർഭജൻ സിങ് ആരോപിച്ചു. സൂര്യകുമാര്‍ യാദവ് ചെയ്ത തെറ്റെന്താണ്? അദ്ഭുതം തോന്നുന്നു– ഹർഭജൻ സിങ് ട്വിറ്ററിൽ ചോദിച്ചു.

ഓസ്ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കുമെതിരായ പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെയും ന്യൂസീലൻഡിനെതിരായ മത്സരങ്ങൾക്കുള്ള ഇന്ത്യ എ ടീമിനെയുമാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഇരു ടീമിലും സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറിൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജു സാംസണെ ഉൾ‌പ്പെടുത്താതിരുന്നതിനെതിരെയും ഹർഭജൻ രംഗത്തെത്തിയിരുന്നു.
സഞ്ജു സാംസണ് ഒരു അവസരം പോലും നൽകാതെ പുറത്താക്കിയതിൽ സങ്കടമുണ്ടെന്നായിരുന്നു ഹർഭജന്റെ വാക്കുകൾ. സിലക്ടർമാർ സഞ്ജുവിന്റെ ബാറ്റിങ്ങിനെയാണോ, അല്ല ഹൃദയത്തെയാണോ പരീക്ഷിക്കുന്നതെന്നും ഹർഭജൻ ചോദിച്ചു. സിലക്ടർമാരായി കരുത്തുള്ളവർ എത്തണമെന്നും വിഷയത്തിൽ സൗരവ് ഗാംഗുലി ഇടപെടണമെന്നും ഹർഭജൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button