ദുബായ് : യുഎഇയിൽ വാഹനമിടിച്ച് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം. ദുബായ് രണ്ടിലുണ്ടായ അപകടത്തിൽ ഏഷ്യൻ വംശജയാണു മരിച്ചത്. അപകടമുണ്ടാക്കി രക്ഷപ്പെട്ട അറബ് പൗരനായ ഡ്രൈവറെ 12 മണിക്കൂറിനകം ദുബായ് പോലീസ് പിടികൂടി. അശ്രദ്ധമായി റോഡിനു കുറുകെ കടന്ന മധ്യവയസ്കയെ വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നടപ്പാതയിൽ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നും ദുബായ് പൊലീസ് സിഐഡി തലവൻ ബ്രിഗേഡിയർ ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു.
Also read : യുഎഇയിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ റോഡിലിറങ്ങി : വീഡിയോ
ഇടിച്ച വാഹനം നിർത്താതെ പോയി. ദൃക്സാക്ഷികളോ, ഈ ഭാഗത്ത് നിരീക്ഷണ ക്യാമറയോ ഉണ്ടായിരുന്നില്ല. അപകടസ്ഥലത്തിനു സമീപമുള്ള കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് അറബ് പൗരനെ കണ്ടെത്തിയത്. അപകടമുണ്ടായാൽ ഉടൻ പൊലീസിൽ വിവരമറിയിക്കണം. രക്ഷപ്പെടാൻ ശ്രമിക്കുന്നത് കടുത്ത കുറ്റമാണെന്നും, പൊതുജനങ്ങൾക്ക് പൊലീസിനെ സഹായിക്കാമെന്നും അധികൃതർ അറിയിച്ചു
Post Your Comments