Latest NewsNewsIndiaCarsAutomobile

ഫാസ്റ്റ് ടാഗുകൾ ആര്‍ടിഒ ഓഫീസിലും : പുതിയ തീരുമാനമിങ്ങനെ

കൊച്ചി : ഫാസ്റ്റ് ടാഗുകൾ ഇനി ആര്‍ടിഒ ഓഫീസിലും ലഭ്യമാകും. ഇതിനായി പ്രത്യേക ഫാസ് ടാഗ് കൗണ്ടറുകള്‍ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച നിർദേശം ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയെന്നാണ് റിപ്പോർട്ട്. നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇതിനുള്ള സൗകര്യം ഒരുക്കാനും നിർദേശത്തിൽ പറയുന്നു.

Also read : ഇന്ത്യയുടെ ഇലക്ട്രിക്ക് കുതിപ്പ്; ടാറ്റ നെക്‌സോൺ ഇവിയെക്കുറിച്ച് ചില കാര്യങ്ങൾ

ഡിസംബര്‍ 15 മുതല്‍ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുമെന്നായിരുന്നു ആദ്യ തീരുമാനം എന്നാൽ വളരെ കുറച്ച് വാഹനങ്ങളില്‍ മാത്രമെ ഫാസ് ടാഗ് പതിച്ചിട്ടുള്ളു എന്ന് കണ്ടെത്തിയതിനാൽ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് ജനുവരി 15ലേക്ക് മാറ്റിയിരുന്നു.

ഗതാഗത വകുപ്പിന്‍റെ കണക്കനുസരിച്ച് കേരളത്തില്‍ 30 ശതമാനം വാഹനങ്ങളില്‍ മാത്രമാണ് ഫാസ് ടാഗ് പതിപ്പിച്ചിട്ടുള്ളൂ. 70 ശതമാനം വാഹനങ്ങളിൽ ഫാസ് ടാഗ് പതിപ്പിച്ചിട്ടില്ലെന്നാണ് വിലയിരുത്തലിനെ തുടർന്ന് കൂടുതല്‍ വാഹനങ്ങളില്‍ വളരെ പെട്ടന്ന് ഫാസ് ടാഗ് പതിപ്പിക്കുന്നതിന് വേണ്ടിയാണ് ആര്‍ടിഒ ഓഫീസിലും ഫാസ് ടാഗ് കൗണ്ടറുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button