
കൊച്ചി : ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര്‍ ടി ഒക്ക് സസ്പെന്‍ഷന്‍. ആര്‍ ടി ഒ. ജേഴ്സനെതിരെയാണ് നടപടി സ്വീകരിച്ചത്. ഗതാഗത കമ്മീഷണറുടെ ശിപാര്‍ശയിലാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
വകുപ്പിന്റെ സൽപ്പേരിന് ജേഴ്‌സണ്‍ കളങ്കം വരുത്തിയതായി സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറഞ്ഞു. ജേഴ്സനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കി. ജേഴ്‌സനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ബിസിനസില്‍ പങ്കാളിത്തം ചേര്‍ന്ന് 75 ലക്ഷം തട്ടിയെന്നാണ് ഇതിലൊന്ന്. ജേഴ്‌സന്റെ ഭാര്യക്കെതിരെയും പരാതിയുണ്ട്. കോളജ് വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. വിദ്യാര്‍ഥിയുടെ മാതാവില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി.
Post Your Comments