ടാറ്റ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക്ക് എസ്‌യുവിയെപ്പറ്റി അറിയണ്ടേ ചില കാര്യങ്ങൾ ഉണ്ട്. 129 പിഎസ് പവറും 245 എൻഎം ടോർക്കും നിർമിക്കുന്ന പെർമനെന്റ് മാഗ്നെന്റിക് എസി ഇലക്ട്രിക്ക് മോട്ടോറാണ് നെക്‌സോൺ ഇവിയ്ക്ക്. IP67 മാനദണ്ഡങ്ങൾ പാലിക്കുന്ന 30.2 kWh ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് പവർ സ്വീകരിക്കുന്നത്. 8 വർഷം വാറന്റിയാണ് ഇലക്ട്രിക്ക് മോട്ടോറിനും, ബാറ്ററി പാക്കിനും ടാറ്റ മോട്ടോർസ് നൽകുന്നത്.
ഇലക്ടിക് വാഹനം ആയതുകൊണ്ട് തന്നെ മുഴുവൻ ടോർക്കും ആക്സിലറേറ്റർ അമർത്തുമ്പോൾ തന്നെ നെക്‌സോൺ ഇവിയ്ക്ക് ലഭിക്കും. അതുകൊണ്ടു തന്നെ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത എത്തിപ്പിടിക്കാൻ 9.9 സെക്കൻഡ് മതി ടാറ്റായുടെ ഇലക്ട്രിക് എസ്‌യുവിയ്ക്ക്. ഇതുകൂടാതെ ഡ്രൈവ്, സ്‌പോർട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകളുമുണ്ട്.
ഒരു ഫുൾ ചാർജിൽ 300 കിലോമീറ്ററിൽ കൂടുതൽ നെക്‌സൺ ഇവിയ്ക്ക് സഞ്ചരിക്കാം എന്നാണ് ടാറ്റ മോട്ടോർസ് അവകാശപ്പെടുന്നത്. സാധാരണ വീടുകളിൽ ലഭ്യമായ 15 ആമ്പ് എസി പ്ലഗ് പോയിന്റിൽ ചാർജ് ചെയ്യുമ്പോൾ എട്ടു മുതൽ ഒൻപത് മണിക്കൂർ വേണം നെക്‌സോൺ ഇവിയുടെ ബാറ്ററി പൂർണമായും ചാർജ് ആവാൻ. പക്ഷെ ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനം വഴി ചാർജ് ചെയ്യുമ്പോൾ 60 മിനിറ്റ് കൊണ്ട് നെക്സൺ ഇവിയുടെ 80 ശതമാനം ബാറ്റെറിയും ചാർജ് ചെയ്യാം.
Post Your Comments