KeralaLatest NewsNews

അപകടകരമായ രീതിയിൽ വാഹനമോടിച്ച് സ്വകാര്യ ബസ് ഡ്രൈവർ, 5.9 കിമിൽ ഡ്രൈവർ ഫോൺ വിളിച്ചത് 8 തവണ, ദൃശ്യങ്ങള്‍ പുറത്ത് 

കോഴിക്കോട്: കോഴിക്കോട് മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന സ്വകാര്യ ബസ് ഡ്രൈവറുടെ ദൃശ്യങ്ങൾ പുറത്ത്. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടിലോടുന്ന സം സം ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഫറോക്ക് പേട്ട മുതൽ ഇടിമുഴിക്കൽ വരെയുള്ള യാത്രയിൽ എട്ട് തവണയാണ് ഇയാൾ ഫോൺ വിളിച്ചത്. ബസിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.

ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബസ് ഡ്രൈവറോട് നാളെ ഹാജരാകാൻ ഫറോക്ക് ജോയിന്റ് ആർടിഒ നിർദേശം നൽകി. അലക്ഷ്യമായി വാഹനമോടിക്കുക, വാഹനത്തിലെ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന ഡ്രൈവിംഗ് എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button