Latest NewsKeralaIndia

പൗ​ര​ത്വ​ത്തി​ല്‍ കേ​ന്ദ്രസർക്കാർ പാ​ലി​ച്ച​ത് ഗാ​ന്ധി​യു​ടെ​യും നെ​ഹ്റു​വി​ന്‍റെ​യും വാ​ക്ക്: ഗ​വ​ര്‍​ണ​ര്‍ ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ നിയമഭേദഗതി സംബന്ധിച്ച്‌ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം: മ​ഹാ​ത്മ ഗാ​ന്ധി​യും പ​ണ്ഡി​ത് ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വും ന​ല്‍​കി​യ വാ​ക്കാ​ണു പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ച​തെ​ന്നു കേ​ര​ള ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ടാ​ണു ഗ​വ​ര്‍​ണ​ര്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.പാ​ക്കി​സ്ഥാ​നി​ല്‍ ദ​യ​നീ​യ ജീ​വി​തം ന​യി​ച്ച​വ​ര്‍​ക്കു ന​ല്‍​കി​യ വാ​ഗ്ദാ​ന​മാ​യി​രു​ന്നു പൗ​ര​ത്വം. ഈ ​വാ​ഗ്ദാ​നം സ​ര്‍​ക്കാ​ര്‍ പാ​ലി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ ഒ​രു ഇ​സ്ലാ​മി​ക രാ​ഷ്ട്ര​മാ​യാ​ണു രൂ​പം കൊ​ണ്ട​ത്. അ​ങ്ങ​നെ വ​രു​ന്പോ​ള്‍ അ​വ​ര്‍ മു​സ്ലിം​ക​ളെ പീ​ഡി​പ്പി​ക്കു​മെ​ന്നു ക​രു​തു​ന്നു​ണ്ടോ?

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നും ബം​ഗ്ല​ദേ​ശി​ല്‍​നി​ന്നും മു​സ്ലിം​ക​ള്‍ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു​ണ്ട്. അ​തു സാമ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ള്‍ തേ​ടി മാ​ത്ര​മാ​ണെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. 1985, 2003 വ​ര്‍​ഷ​ങ്ങ​ളി​ലാ​ണു പൗ​ര​ത്വ നി​യ​മ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ട്ട​തെ​ന്നും സ​ര്‍​ക്കാ​ര്‍ അ​തി​നു നി​യ​മ​പ​ര​മാ​യ രൂ​പം ന​ല്‍​കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ഗ​വ​ര്‍​ണ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച്‌ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ അഭയാര്‍ത്ഥികള്‍ക്കായി ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനം നല്‍കിയിരുന്നു.

മോദി സര്‍ക്കാര്‍ അതാണിപ്പോള്‍ പാലിച്ചതെന്നും കേരളാ ഗവര്‍ണര്‍ അറിയിച്ചു. അതേസമയം പാക്കിസ്ഥാന്‍ രൂപീകരിച്ചത് തന്നെ ഇസ്ലാമിക രാജ്യമായാണ്. അവിടെ എങ്ങിനെയാണ് മുസ്ലിങ്ങള്‍ മതപരമായ വിവേചനവും പീഡനവും അനുഭവിക്കുന്നത്. അത്തരത്തില്‍ എന്തെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി എത്തിയ മുസ്ലിങ്ങള്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നാണ് എത്തിയത്. എന്നാല്‍ അവര്‍ അവിടെ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല. മറിച്ച്‌ തൊഴില്‍, മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ക്കായി ഇന്ത്യയില്‍ എത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button