Latest NewsIndiaNews

പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ല; ഹാജരാക്കേണ്ട രേഖയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: പൗരത്വനിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാന്‍ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ നൽകിയാൽ മതിയാകും. ജനനത്തീയതിയും സ്ഥലവും കാണിക്കുന്ന രേഖകളൊന്നും ഇല്ലാത്ത നിരക്ഷരരായ ആളുകളുടെ കാര്യത്തില്‍ സാക്ഷികളെ ഹാജരാക്കിയാല്‍ മതിയാവും. തദ്ദേശവാസികള്‍ നല്‍കുന്ന തെളിവും സ്വീകരിക്കുന്നതാണ്.

Read also: ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും, പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നു : കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സോണിയ ഗാന്ധി

പൗരത്വനിയമത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 1987-നു മുൻപ് ഇന്ത്യയില്‍ ജനിച്ചവരും ആ വര്‍ഷത്തിനുമുൻപ് ജനിച്ച മാതാപിതാക്കളുള്ളവരും നിയമപ്രകാരം ഇന്ത്യക്കാരാണെന്നും പൗരത്വനിയമ ഭേദഗതിയും പട്ടികയും ഇവരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അസമിലുള്ളവരുടെ പൗരത്വം നിര്‍ണയിക്കുന്നതിന് മാത്രമാണ് 1971 അടിസ്ഥാനവര്‍ഷമായി കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button