ന്യൂഡൽഹി : പൗരത്വനിയമ ഭേദഗതിയിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി. ബിജെപി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധത്തെ അവഗണിക്കുകയും പ്രതിഷേധ സ്വരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്യുന്നുവെന്ന് സോണിയ ഗാന്ധി വിമർശിച്ചു.
#WATCH Congress Interim President Sonia Gandhi: In a democracy people have right to raise their voice against policies of govt®ister their concerns. BJP govt has shown utter disregard for people’s voices&chosen to use brute force to suppress dissent. #CitizenshipAmendmentAct pic.twitter.com/sWyz1bvvgz
— ANI (@ANI) December 20, 2019
ജനാധിപത്യത്തില്‍ ഇതൊട്ടും അംഗീകരിക്കാന്‍ സാധിക്കില്ല. ജനാധിപത്യത്തില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. വിദ്യാര്‍ഥികള്‍ അടക്കമുള്ള പ്രതിഷേധക്കാര്‍ക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന ക്രൂരമായ പോലീസ് നടപടികളെയും, ബിജെപി സര്‍ക്കാരിന്റെ പ്രവൃത്തികളെയും കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും പോരാട്ടം നയിക്കുന്ന രാജ്യത്തെ ജനങ്ങളോടും വിദ്യാര്‍ഥികളോടും കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി വിവേചനപരമാണ്. രാജ്യം മുഴുവന്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് ഒരു പാവപ്പെട്ടവരും തീരെ സാധാരണക്കാരുമായ ജനങ്ങളെയാകും ദോഷകരമായി ബധിക്കുക.നോട്ട് അസാധുവാക്കല്‍ കാലത്തിന് സമാനമായി ജനങ്ങള്‍ തങ്ങളുടെ പൗരത്വം തെളിയിക്കുന്നതിനു വേണ്ടി വരിനില്‍ക്കേണ്ടി വരും. രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും നിലകൊള്ളുമെന്ന് ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പു നൽകുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments