Latest NewsKeralaNews

‘ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മരിക്കാൻ ഇവിടെയുള്ള ഓരോ കോൺഗ്രസുകാരനും ഉണ്ടാകും’; ഇന്ത്യൻ പ്രധാന മന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി കെ സുധാകരൻ എം പി

കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിക്കുന്ന പ്രസ്താവനയുമായി കെ സുധാകരൻ എം പി. അമിത് ഷായോ മോദിയോ അല്ല, അവരുടെ അപ്പൂപ്പന്മാർ വന്നാലും ഇന്ത്യയുടെ മതേതരത്വത്തിന് പോറൽ ഏൽപ്പിക്കാൻ കഴിയില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

ALSO READ: നായര്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ മോശം പരാമർശം; ശശി തരൂരിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്‌ കോടതി

കോൺഗ്രസിന്റെ അവസാന തുള്ളി രക്തം വരയും ന്യൂനപക്ഷങ്ങൾക്കായി പോരാടും. ഇന്ത്യ ഒരു മതേതര രാജ്യമായി ഇരിക്കാൻ കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിലപാടാണ്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി മരിക്കാൻ ഇവിടെയുള്ള ഓരോ കോൺഗ്രസുകാരനും ഉണ്ടാകും. ഇപ്പോൾ ഉയർന്ന പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ മോദിക്കും അമിത് ഷായും ആകില്ല. അതിനെ അവഗണിച്ചാൽ ഇന്ത്യാ മഹാരാജ്യത്ത് ബിജെപിയുടെ നാളുകൾ എണ്ണപ്പെട്ടു എന്ന് പറയേണ്ടിവരുമെന്നും കെ സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button