KeralaLatest NewsNews

‘കോണ്‍​ഗ്രസ് സൈബര്‍ ആക്രമണം അപലപനീയം’: ആര്‍ജെ സൂരജിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആര്‍.ജെ.സൂരജിനെതിരെ സൈബര്‍ ആക്രമണം

കൊച്ചി : കോൺഗ്രസ് നേതാവ് കെ സുധാകരനെതിരായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ ആര്‍ജെ സൂരജിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. സൂരജിനെതിരെ കോണ്‍​ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച്‌ ഡിവൈഎഫ്‌ഐ. അനീതിയെ എതിര്‍ക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണിതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

read also: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: മോദിയുടെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു, മോദി തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിൽ: കെ സുധാകരൻ

കഴിഞ്ഞ ദിവസം കൊച്ചി-കണ്ണൂര്‍ ഇന്‍ഡിഗോ വിമാനത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരനും അനുയായികളും നടത്തിയ അതിക്രമങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ആര്‍.ജെ.സൂരജിനെതിരെ സൈബര്‍ ആക്രമണം. വിമാന യാത്രയ്ക്കിടെ നേരിട്ടുള്ള അനുഭവം വെളിപ്പെടുത്തിയതിന് കമന്റ് ബോക്‌സിലും ഇന്‍ബോക്‌സിലും അസഭ്യ പരാമര്‍ശങ്ങളുമായി കോണ്‍ഗ്രസ് നടുത്തുന്ന ഈ അക്രമണം സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അനീതിയെ എതിര്‍ക്കാനും അഭിപ്രായം പറയാനുമുള്ള ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണിത്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. ആര്‍.ജെ.സൂരജിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button