തിരുവനന്തപുരം: ദേശീയ പൗരത്വഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഇടതുനേതാക്കളെ അറസ്റ്റുചെയ്‌ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. എല്ലാ എതിര്‍ശബ്ദങ്ങളെയും അടിച്ചമര്‍ത്താനാണ് മോദി സർക്കാരിന്റെ ശ്രമം. അടിയന്തരാവസ്ഥയെ അനുസ്‌മരിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. പ്രതിഷേധമുയരുന്നിടത്തെല്ലാം നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങളെ മതേതര ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കും. ബ്രിട്ടീഷുകാരുടെ കാല്‍ക്കല്‍ മാപ്പപേക്ഷയുമായി കുനിഞ്ഞിരുന്ന പാരമ്പര്യമുള്ളവര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയുമൊന്നും വിലപ്പെട്ടതായി തോന്നില്ല. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളില്‍ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും അണിചേരണമെന്നും കോടിയേരി വ്യക്തമാക്കി.
Post Your Comments