Latest NewsUAENewsGulf

യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

ഷാർജ : യുഎഇയില്‍ കെട്ടിടത്തിൽ നിന്ന് വീണ് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. ഷാർജയിലെ അൽ നാദ് അൽ കാസിമിയ പ്രദേശത്തെ കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്നാണ് പെൺകുട്ടി താഴെ വീണത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടുകൂടി സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം പോലീസിനെ അറിയിച്ചത്. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫോറൻസിക് വിദ​ദ​ഗ്ദരും സിഐഡി ഉദ്യോ​ഗസ്ഥരും ആംബുലൻസുമടങ്ങിയ സംഘം‌ രക്തത്തിൽ കുളിച്ച് നിലത്തുകിടക്കുന്ന നിലയിലാണ് പെൺകുട്ടിയെ കണ്ടത്.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അൽ ഗർബ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

Also read : വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മൂന്നുപേർ മുങ്ങി മരിച്ചു : സംഭവം വയനാട്ടിൽ

അബു ഷഗരയിലാണ് പെൺകുട്ടി കുടുംബത്തിനൊപ്പം താമസിച്ചിരുന്നത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് പെൺകുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. അൽ നാദ് അൽ കാസിമിയയിലെ കെട്ടിടത്തിൽ പെൺകുട്ടി എങ്ങനെയാണ് എത്തിയതെന്ന് പോലീസിന് വ്യക്തമല്ല. അതേസമയം യുഎഇയിൽ ഒരുമാസത്തിനിടെ മൂന്നാമത്തെ പെൺകുട്ടിയെയാണ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button