വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. സെഞ്ചുറി നേടിയ രാഹുലും രോഹിത് ശര്‍മ്മയുമാണ് ഇന്ത്യയെ കരകയറ്റിയത്. ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രോഹിത് ശര്‍മ്മയുടെ ഏറ്റവും വലിയ റണ്‍വേട്ടയാണിത്. കോഹ്‌ലിയെ മറികടന്ന് ഏകദിനത്തില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടുന്ന താരമാകാനും രോഹിത്തിനായി. 107 പന്തിലാണ് രോഹിതിന്റെ സെഞ്ചുറി നേട്ടം. രോഹിത്തിന്റെ 28ാം മത്തെയും രാഹുലിന്റെ മൂന്നാമത്തയെും ഏകദിന സെഞ്ചുറികൂടിയാണിത്.
രേഹിത് ശര്‍മ്മ രഹുല്‍ സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. രാഹുല്‍ 102 റണ്‍സ് നേടി പുറത്തായപ്പോള്‍ ആരാധകരുടെ പ്രതീക്ഷയ്ക്ക വിപരീതമായി കോഹലി പൂജ്യത്തിലും പുറത്തായി. പിന്നീട് രോഹിത് ശ്രേയസ് സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്കെത്തിച്ചു. 40 ഓവറില്‍ 2 വിക്കറ്റിന് 267 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ഇപ്പോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നാനൂറാം രാജ്യാന്തര മത്സരം കൂടിയാണിത്.
ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മ വിശ്വാസവുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്. വിശാഖപട്ടണത്ത് ഇതിന് മുന്‍പ് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും കോഹ്ലി സെഞ്ച്വറി നേടിയെന്നതും ശ്രദ്ധേയമാണ്. ആകെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിലാണ്.
Post Your Comments