ഗുവാഹത്തി : തകർപ്പൻ പോരിനൊരുങ്ങി നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. വൈകിട്ട് 6ന് ഗുവാഹത്തിയിലെ ഇന്ദിരഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എട്ടു മത്സരങ്ങളിൽ 13 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. ഈ മത്സരത്തിൽ വിജയിക്കാനായാൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള എടികെയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ സാധിച്ചേക്കും. ഏഴു മത്സരങ്ങളിൽ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്.
Also read : ഇന്ത്യാ വിന്‍ഡീസ് ഏകദിനം; ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
Both @NEUtdFC and @bengalurufc come into #NEUBFC on the back of a defeat in their previous #HeroISL match!
Read our preview to know what to expect tonight! ?
#LetsFootballhttps://t.co/pYRFryEq2B
— Indian Super League (@IndSuperLeague) December 18, 2019
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് ഗുവാഹത്തിയിൽ ഐഎസ്എൽ മത്സരം നടക്കുന്നത്. നോര്‍ത്ത് ഈസറ്റ് -ബെംഗളുരു മത്സരം കാണാന്‍ കാണികളെ പ്രവേശിപ്പിക്കും. നാലു മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Update on #NEUBFC #HeroISL #LetsFootball pic.twitter.com/0Oh2oQ1jWu
— Indian Super League (@IndSuperLeague) December 17, 2019
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അതോടൊപ്പം പതിവ് സമയമായ 7.30ന് പകരം ആറ് മണിക്കായിരിക്കും കിക്കോഫ്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഗുവാഹത്തിയിൽ നടത്താനിരുന്ന ഐഎസ്എൽ മത്സരം മാറ്റിയിരുന്നു.
Post Your Comments