കൊൽക്കത്ത : ഐഎസ്എൽ കലാശപ്പോരിൽ ചെന്നൈയുടെ എതിരാളി ആരെന്ന് ഇന്നറിയാം. അവസാന പാദ സെമി പോരാട്ടത്തിൽ എടികെയും ബെംഗളുരു എഫ്‌സിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്‌ക്ക് കൊൽക്കത്തയിലാണ് മത്സരം. ഇരുടീമുകളും മൂന്നാം ഐഎസ്എൽ ഫൈനലാണ് ലക്ഷ്യമിടുന്നത്. ആദ്യ പാദ സെമിയിൽ ബെംഗളൂരു എതിരില്ലാതെ ഒരു ഗോളിന് എടികെയെ തോൽപ്പിച്ചിരുന്നു. 19 കളിയിൽ 13 ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിന്‍റെ പ്രതിരോധം എടികെയ്‌ക്ക് വെല്ലുവിളിയാണ്. ഇന്ന് സമനില നേടിയാലും ബെംഗലുരുവിന് ഫൈനലിലേക്ക് മുന്നേറാം.
It's a massive matchday in Kolkata as the Blues look to make their way past ATK in the second leg of the @IndSuperLeague semifinal.
Come on, BFC! ??#WeAreBFC #RoomForMore #ATKBFC pic.twitter.com/rBRlvLAmF2
— Bengaluru FC (@bengalurufc) March 8, 2020
With @ChennaiyinFC awaiting the victor in the #HeroISLFinal, @ATKFC and @bengalurufc battle it out to reach the title clash for the third time in #HeroISL history!
Here's all you need to know about #ATKBFC ?
#LetsFootball https://t.co/bklZTal75R— Indian Super League (@IndSuperLeague) March 8, 2020
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഗോവയുടെ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചു. രണ്ടാം സെമി പോരാട്ടത്തിൽ രണ്ടിനെതിരെ നാല് ഗോളിന് വിജയിച്ചെങ്കിലും ഫൈനലിൽ എത്താൻ സാധിച്ചില്ല. 6-5ന്‍റെ അഗ്രിഗേറ്റ് സ്കോറിൽ ഗോവയെ വീഴ്ത്തി ചെന്നൈയിൻ എഫ് സി കലാശപോരാട്ടത്തിൽ ഇടംനേടി. ആദ്യ 21 മിറ്റിൽ തന്നെ ഗോവ രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ഒരു സെൽഫ് ഗോളും പിന്നെ മൗർറ്റാട ഫാളിന്റെ ഗോളുമായിരുന്നു മികച്ച തുടക്കം നൽകിയത്. എന്നാൽ ഹ്യൂഗോ ബോമസിന് പരിക്കേറ്റത് ഗോവയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ചാങ്തെയും വാൽസ്കിസും ഗോൾ നേടിയതോടെ ചെന്നൈ ഒപ്പത്തിനൊപ്പമെത്തി. 81-ാം മിനിറ്റിൽ ഏഡു ബേഡിയയും പിന്നാലെ ഫാളും ഗോളും നേടി മുന്നിലെത്തിയെങ്കിലും ഫൈനൽ നഷ്ടമായി,
Post Your Comments