തായ്ലന്‍ഡിന്റെ സുഫന്‍ബുരി എഫ്സിയില്‍ നിന്ന് ബ്രസീലിയന്‍ സ്‌ട്രൈക്കറായ ക്ലീറ്റണ്‍ സില്‍വയെ ടീമിലെത്തിച്ച് ബെംഗളൂരു എഫ്‌സി. അടുത്ത സീസണായുള്ള ക്ലബിന്റെ ആദ്യ വിദേശ സൈനിംഗ് ആണിത്. ഒരു വര്‍ഷത്തെ കരാറിലാണ് താരം ബെംഗളൂരുവില്‍ എത്തുന്നത്. വരുന്ന സീസണില്‍ മികച്ച പ്രകടനം കാഴ്ച വെക്കുകയാണെങ്കില്‍ രണ്ടാം വര്‍ഷത്തിലേക്ക് കൂടെ കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്.
2008 ല്‍ ബ്രസീലിയന്‍ ടീമായ മഡുരേരയ്ക്കൊപ്പമാണ് 33 കാരനായ ക്ലീറ്റണ്‍ സില്‍വ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അറ്റാക്കില്‍ എവിടെയും കളിക്കാന്‍ കഴിവുള്ള താരമാണ് സില്‍വ. 2010 ല്‍ തായ്ലന്‍ഡിലേക്ക് മാറി ഒസോട്സാപയ്ക്ക് വേണ്ടി കളിക്കാന്‍ തുടങ്ങി. തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആണ് സില്‍വ. അവിടെ രണ്ട് ടൂര്‍ണമെന്റില്‍ നിന്നായി 38 മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ നേടി.
തായ്‌ലന്റിലെ മുവാങ്‌തോങ് യുണൈറ്റഡിലും സുഫന്‍ബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സില്‍വ ചിലവഴിച്ചത്. 2015 ല്‍ 41 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടി. അടുത്ത കാമ്പെയ്നില്‍ വെറും 32 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ നേടി. ഇതോടെ തായ്‌ലാന്റില്‍ 100ല്‍ അധികം ഗോളുകള്‍ അടിക്കുന്ന ആദ്യ വിദേശ താരമായി സില്‍വ മാറിയിരുന്നു. തായ്‌ലാന്റ് കൂടാതെ ചൈന, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലും സില്‍വ കളിച്ചിട്ടുണ്ട്.
Post Your Comments