വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഫീല്‍ഡിംഗ് തിരഞ്ഞടുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ നാനൂറാം രാജ്യാന്തര മത്സരം കൂടിയാണിത്.
ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തതിന്റെ ആത്മ വിശ്വാസവുമായാണ് വിന്‍ഡീസ് ഇറങ്ങുന്നത്. വിശാഖപട്ടണത്ത് ഇതിന് മുന്‍പ് കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നിലും കോഹ്‌ലി സെഞ്ച്വറി നേടിയെന്നതും ശ്രദ്ധേയമാണ്. ആകെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ 1-0ന് വിന്‍ഡീസ് മുന്നിലാണ്.
ഇന്ന് ജയിച്ചാല്‍ 2002ന് ശേഷം ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര നേടാനാകും. ആദ്യ മത്സരത്തില്‍ തിളങ്ങിയ ഹെറ്റ്‌മെയറും ഹോപ്പും മികച്ച ഫോമിലാണുള്ളത്. ഇത് സന്ദര്‍ശകര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു. ഒപ്പം വിരാട് കോഹ്‌ലി അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെ ആദ്യ മത്സരത്തില്‍ പുറത്താക്കിയ ബൌളിംഗ് നിരയിലും വിന്‍ഡീസ് പ്രതീക്ഷ വെക്കുന്നു.
ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മയും ശ്രേയസ് അയ്യരും മികച്ച ഫോമിലാണുള്ളത്. ഒപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും ഫോമിലേക്കെത്തിയത് ടീമിന് ആശ്വാസം നല്‍കുന്നു. ശിവം ദൂബേക്ക് പകരം ഷാല്‍ദൂര്‍ ടിമിലെത്തി. ടീം ഇന്ത്യ രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി( ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വി), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ദീപക് ചഹര്‍, മുഹമ്മദ് ഷമി, ഷാര്‍ദൂല്‍ ടാക്കൂര്‍, കുല്‍ദീപ് യാദവ്.
Post Your Comments