ബംഗളൂരു: ഇന്ത്യയുടെ പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ ബംഗളൂരു എഫ്‌സിയില്‍. എടികെ മോഹന്‍ ബഗാന്‍ ജിങ്കാനുമായുളള കരാര്‍ പുതുക്കാന്‍ വിസമ്മതിച്ചതോടെയാണ് താരം പുതിയ ക്ലബിലേക്ക് ചേക്കേറിയത്. ബംഗളൂരുവിനെ കൂടാതെ ഈസ്റ്റ് ബംഗാളും ജിങ്കാനെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍, താരം ബംഗളൂരു തിരിഞ്ഞെടുക്കുകയായിരുന്നു.
ബംഗളൂരു എഫ് സിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ബംഗളൂരുവിലേക്കുള്ള രണ്ടാം വരവാണിത്. 2016- 17 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിരിക്കെ അദ്ദേഹം ബംഗളൂരു എഫ്‌സിയില്‍ ലോണ്‍ അടിസ്ഥാനത്തില്‍ കളിച്ചിരുന്നു. അഞ്ച് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കുശേഷമാണ് താരം ബംഗളൂരുവിൽ തിരിച്ചെത്തുന്നത്.
Read Also:- വ്യായാമത്തിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാം!
‘മുമ്പ് ബംഗളൂരുവില്‍ കളിച്ചതിന്റെ ഓര്‍മകള്‍ ഒരുപാടുണ്ട്. അന്ന് കൂടെയുണ്ടായിരുന്ന പലരും ഇപ്പോഴും ക്ലബില്‍ തന്നെയുണ്ട്. അവര്‍ക്കൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ തന്നെയാണ് ശ്രമം’ ജിങ്കാന്‍ പറഞ്ഞു.
Post Your Comments