കൊല്‍ക്കത്ത: ഐഎസ്എല്‍ രണ്ടാം പാദ സെമിയില്‍ ആദ്യ പകുതി സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് ആദ്യ പകുതി അവസാനിച്ചു. ഫൈനലില്‍ ചെന്നൈയിന്റെ എതിരാളികള്‍ ആരെന്ന് ഈ മത്സരമാണ് വിധി എഴുതുന്നത്.
ആദ്യപാദത്തില്‍ ബെംഗളുരു മറുപടിയില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു. ഇതോടെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരു മുന്നിലാണ്. ബെംഗളൂരുവിനായി മലയാളി താരം ആഷിക് കുരുണിയനാണ് ഗോള്‍ നേടിയത്.അഞ്ചാം മിനുട്ടിലായിരുന്നു കുരുണിയന്റെ ഗോള്‍. തുടര്‍ന്ന് 30 ആം മിനുട്ടില്‍ റോയ് കൃഷ്ണയിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചു. 19 കളിയില്‍ 13 ഗോള്‍ മാത്രം വഴങ്ങിയ ബെംഗളുരുവിന്റെ പ്രതിരോധം എടികെയ്ക്ക് വെല്ലുവിളിയാകും. ഇരുടീമുകളും മൂന്നാം ഐഎസ്എല്‍ ഫൈനലാണ് ലക്ഷ്യമിടുന്നത് ബെംഗലുരുവിന് ഇന്ന് സമനില നേടിയാലും ഫൈനലിലേക്ക് മുന്നേറാം
സെമിയില്‍ ഗോവയെ തോല്‍പിച്ചാണ് ചെന്നൈയിന്‍ ഫൈനലിലേക്ക് മുന്നേറിയത്. ഇരു പാദങ്ങളിലുമായി 6-5നാണ് ചെന്നൈയിന്‍ ജയിച്ചത്. രണ്ടാംപാദ സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഗോവ പുറത്താവുകയായിരുന്നു. ഇത് മൂന്നാം തവണയാണ് ചെന്നൈയിന്‍ ഐഎസ്എല്‍ ഫൈനലില്‍ കടക്കുന്നത്.
Post Your Comments