കാറിനുള്ളില്‍ ഇരുന്ന് സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവര്‍ക്ക് ഓര്‍മയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയുമായിരുന്നു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ അപ്പോള്‍ തന്നെ ഓടി മാറിയതാണ് ദുരന്തമൊഴിവായത്. ബ്രിട്ടണില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കാറില്‍ അമിതമായ തോതില്‍ എയര്‍ ഫ്രഷ്നര്‍ സ്‌പ്രേ ചെയ്തിരുന്നു. അപകടം മനസ്സിലാക്കാതെ കാറിനുളളില്‍ വച്ച് സിഗരറ്റ് കത്തിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പൊട്ടിത്തെറിയുടെ ആഘാതം സമീപത്തെ കെട്ടിടങ്ങളെയും ബാധിച്ചു. പുക ഉയരുന്നത് കണ്ട് ആപത്ത് തിരിച്ചറിഞ്ഞ കാര്‍ ഉടമ ഓടി മാറുകയായിരുന്നു.
Post Your Comments