
തിരുവനന്തപുരം: ബംഗാളിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ചുവിന് അര്‍ദ്ധ സെഞ്ചുറി. ഇതോടെ കേരളം 100 റണ്‍സ് പിന്നിട്ടു. തുമ്പ സെന്റ് സേവ്യേഴസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിലാണ് 71 പന്തില്‍ സഞ്ജു അര്‍ദ്ധ സെഞ്ചുറി അടിച്ചത്. തന്റെ കരിയറിലെ 12ാം ഫസ്റ്റ് ക്ലാസ് അര്‍ദ്ധ സെഞ്ചുറി കൂടിയാണിത്. വിജയ് ഹസാരെ ട്രോഫിയിലെ ഉജ്വല പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു, ഡല്‍ഹിക്കെതിരായ കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കളിച്ചിരുന്നില്ല.
ബംഗാളിനെതിരെ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞടുക്കുകയായിരുന്ന. തകര്‍ച്ചയില്‍ തുടങ്ങിയ മത്സരത്തില്‍ സഞ്ജു ഉത്തപ്പ കൂട്ട് കെട്ടാണ് രക്ഷയായത്. 51 ഓവര്‍ പിന്നിട്ട മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് കേരളം. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ സഞ്ജു – റോബിന്‍ ഉത്തപ്പ സഖ്യം 87 റണ്‍സ് കൂട്ടിച്ചര്‍ത്തിട്ടുണ്ട്. രാഹുല്‍ 5ഉം ജലജ് സക്‌സേന 9ഉം സച്ചിന്‍ ബേബി 10 റണ്‍സുമെടുത്താണ് പുറത്തായത്.ഡല്‍ഹിയെ നേരിട്ട ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയെങ്കിലും മൂന്ന് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്തുണ്ട്. 7 പോയിന്റുമായി പഞ്ചാബ് ആണ് ഒന്നാം സ്ഥാനത്ത്.
Post Your Comments