ന്യൂഡൽഹി: കെ.എല്‍. രാഹുലിനും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ഐസിസി ട്വന്റി20 റാങ്കിങ്ങിൽ മികച്ച നേട്ടം. ആദ്യ പത്തിലാണ് ഇരുവരും ഇടം പിടിച്ചിരിക്കുന്നത്. വിൻഡീസ് താരം എവിൻ ലൂയിസിനെ പിന്തള്ളി കെ.എൽ. രാഹുൽ ആറാം സ്ഥാനത്താണ്. രോഹിത് ശർമ പട്ടികയിൽ ഒൻപതാം സ്ഥാനത്തും വിരാട് കോഹ്ലി പത്താം സ്ഥാനത്തുമാണ്. വിൻഡീസിനെതിരായ പരമ്പരയിലെ പ്രകടനമാണ് കോഹ്ലിക്കും രാഹുലിനും തുണയായത്. 190.62 സ്ട്രൈക്ക് റേറ്റിൽ വിരാട് കോലി 183 റൺസ് പരമ്പരയിൽ നേടി. 153.27 സ്ട്രൈക്ക് റേറ്റിൽ 164 റൺസടിച്ച കെ.എൽ. രാഹുല്‍ ട്വന്റി20യിലും ഓപ്പണറാകാനുള്ള കരുത്തു തെളിയിച്ച താരമാണ്.
Post Your Comments