Latest NewsNewsIndia

പൗരത്വ ബിൽ: മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്‌ത മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ പൊലീസ് കസ്റ്റഡിയില്‍. പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കണ്ണന്‍ ഗോപിനാഥൻ നടത്തിയത്. മുംബൈയില്‍ ലോങ് മാര്‍ച്ചിന് എത്തിയതായിരുന്നു കണ്ണന്‍ ഗോപിനാഥന്‍.

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കാത്തവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.

ALSO READ: പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥർ, കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല ; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പൗരത്വ ഭേദഗതി ബില്ലിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്ത് കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button