ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി എല്ലാ സംസ്ഥാനങ്ങളും നടപ്പിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം. ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം കേന്ദ്ര നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല. പൗരത്വം നല്‍കുക എന്നത് കേന്ദ്ര സര്‍ക്കാറിന്റെ പൂര്‍ണ അധികാര പരിധിയിലെ കാര്യമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പൗരത്വ ബില്‍ അസമിലെയോ മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയോ ജനങ്ങളുടെ താല്‍പ്പര്യത്തെ ഹനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടതോടെയാണ് പൗരത്വ നിയമ ഭേദഗതി ബില്‍ നിയമമായത്.
ലോക്‌സഭയിലും രാജ്യസഭയിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്‍ പാസായത്.കാലങ്ങളോളം രാജ്യത്തെ നശിപ്പിച്ചവര്‍ സ്വന്തം താല്‍പര്യത്തിനായി ബില്ലിനെക്കുറിച്ച് തെറ്റായി പ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments