കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 75 ലക്ഷം രൂപയുടെ അനധികൃത സ്വർണവുമായി ക്വാലാലംപൂരിൽനിന്നുള്ള മൂന്ന് യാത്രക്കാർ പിടിയിലായി വ്യാഴാഴ്ച രാത്രി 11.45ന് നെടുമ്പാശേരിയിൽ എകെ 41 ഇടിഎ വിമാനത്തിലെത്തിയ കോഴിക്കോട്
സ്വദേശികളായ ഷൈജു (45), ഫറൂഖ് (49), പ്രജേഷ് (35) എന്നിവരാണ് നെടുന്പാശേരിയിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ആദ്യ രണ്ടാളിൽ നിന്നും 900 ഗ്രാം വീതം സ്വർണവും മറ്റൊരാളിൽ നിന്ന് 700 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
അതേസമയം എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ക്വാലാലംപൂരിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ രണ്ടു പേർ പിടിയിലായി.
Post Your Comments