കുവൈറ്റ് സിറ്റി : പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന പ്രവാസികളുടെ ശമ്പളം സംബന്ധിച്ച് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുവൈറ്റ് മാന്‍ പവര്‍ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയില്‍ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളില്‍ നല്‍കണമെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി ബന്ധപ്പെട്ട അധികൃതരോട് വ്യക്തമാക്കി.. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകള്‍ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നല്‍കിയതെന്നും അതോറിറ്റി വ്യക്തമാക്കി. വര്‍ക് പെര്‍മിറ്റ് അനുവദിച്ച തീയതി മുതല്‍ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത്.
ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകള്‍ തയാറാക്കുന്നതിനാണ് രണ്ട് മാസത്തെ കാലാവധി നല്‍കിയതെന്നു മാന്‍പവര്‍ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാന്‍പവര്‍ അതോറിറ്റിക്ക് സമര്‍പ്പിക്കണം.
തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കേണ്ടത് ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.
Post Your Comments