Latest NewsJobs & VacanciesNews

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ തൊഴിലവസരം. പ്യൂൺ, സ്ട്രോങ് റൂം ഗാർഡ് തസ്തികകളിലേക്ക് ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്യൂൺ-54, സ്ട്രോങ് റൂം ഗാർഡ്-47 എന്നിങ്ങനെ ആകെ 101 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരിട്ടുള്ള നിയമനമാണ്. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കണം. സ്ത്രീകളും, ഭിന്നശേഷിക്കാരും സ്ട്രോങ് റൂം ഗാർഡ് തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹരല്ല. ഈ തസ്തികയിലേക്ക് ശാരീരിക യോഗ്യതകൾ തെളിയിക്കുന്നതിനു വൺ സ്റ്റാർ സ്റ്റാൻഡേഡിലുള്ള കായികക്ഷമതാ പരീക്ഷ (ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) നടത്തുന്നതാണ്.

Also read : ഗവ.വൃദ്ധസദനത്തില്‍ ഈ തസ്തികകളില്‍ നിയമനം നടത്തുന്നു

വിജ്ഞാപന പ്രകാരം തയാറാക്കുന്ന റാങ്ക് ലിസ്റ്റിന് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നുവർഷവുമാണ് കാലാവധി. മേൽപ്പറഞ്ഞ ഒഴിവുകളിലേക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതി അറിയിക്കപ്പെടുന്ന കൂടുതൽ ഒഴിവുകളിലേക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നു തന്നെയായിരിക്കും നിയമനം നടത്തുക.

വിജ്ഞാപന തീയതി 27.11.2019.

വിജ്ഞാപനത്തിനും അപേക്ഷക്കും ശ്രദ്ധിക്കുക :http://www.kdrb.kerala.gov.in/

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:  ഡിസംബര്‍ 28 (അർധരാത്രി 12 വരെ).

shortlink

Related Articles

Post Your Comments

Related Articles


Back to top button