പൂനെ : രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗത്തെ തുടര്‍ന്നുള്ള കൊലപാതകങ്ങള്‍ സംബന്ധിച്ച സുപ്രീംകോടതി ചീഫ്ജസ്റ്റിന്റെ അഭിപ്രായത്തിന് മറുപടിയുമായി ഉപരാഷ്ട്രപതി ആര്‍.വെങ്കയ്യ നായിഡു. നീതി വൈകുന്നതില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ട്. തെലങ്കാനയിലെ പൊലീസ് ഏറ്റുമുട്ടല്‍ സംബന്ധിച്ചു സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ പ്രതികരണത്തിനു മറുപടി പറയുകയായിരുന്നു ഉപരാഷ്ട്രപതി. നീതി തല്‍ക്ഷണം ലഭിക്കുന്നതല്ലെന്നും പ്രതികാരരൂപേണ നടപ്പാക്കുമ്പോള്‍ അതിന്റെ സത്ത നഷ്ടമാകുമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ നീതി തല്‍ക്ഷണം ലഭിക്കില്ലെന്നു പറഞ്ഞതു ശരിയാണെങ്കിലും അത് അനന്തമായി നീളരുതെന്നു ഉപരാഷ്ട്രപതി പറഞ്ഞു.
‘ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുന്നു എന്ന് ഉറപ്പാക്കണം. പുതിയ നിയമനിര്‍മാണം നടത്തുന്നതിനുപകരം രാഷ്ട്രീയ ഇച്ഛയും ഭരണ മികവുമാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആവശ്യം. നിര്‍ഭയ സംഭവത്തിനു ശേഷം പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചു. പക്ഷേ എന്താണ് സംഭവിച്ചത്? പ്രശ്‌നം പരിഹരിച്ചോ? ബില്ലിനോ പുതിയ നിയമത്തിനോ ഞാന്‍ എതിരല്ല. എന്നാല്‍ നമ്മള്‍ ഓരോരുത്തരുടെയും ചിന്താഗതി മാറിയെങ്കില്‍ മാത്രമെ ഇവിടെ മാറ്റമുണ്ടാകൂ’ – ഉപരാഷ്ട്രപതി പറഞ്ഞു.
Post Your Comments