ദോഹ: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാലിനാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ സന്ദർശനം നടത്തുന്നത്.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments