മസ്‌കത്ത്: ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി. ഡൽഹിയിൽ വെച്ചാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഔദ്യോഗിക സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഒമാൻ വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ ചർച്ച ചെയ്തു.
വാണിജ്യം, സാങ്കേതിക വിദ്യ, വ്യാപാരം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾക്കിടയിൽ ചർച്ചാ വിഷയമായി.
Post Your Comments