അബുദാബി: യുഎഇ പ്രസിഡന്റായിരുന്ന ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ യുഎഇ സന്ദർശിക്കാനൊരുങ്ങി ഇന്ത്യൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മെയ് 15 നാണ് അദ്ദേഹം യുഎഇയിൽ എത്തുന്നത്. ഉപരാഷ്ട്രപതിയുടെ യുഎഇ സന്ദർശന വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Read Also: ജംഷാദിന്റെ മരണത്തില്‍ ദുരൂഹത, ട്രെയിന്‍ തട്ടി മരിച്ചതല്ലെന്ന് ബന്ധുക്കള്‍
അതേസമയം, ശൈഖ് ഖലീഫയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കർ ഡൽഹിയിലെ യുഎഇ എംബസി സന്ദർശിച്ചിരുന്നു. ശൈഖ് ഖലീഫയുടെ വിയോഗത്തെ തുടർന്ന് മെയ് 14 ശനിയാഴ്ച്ച ഇന്ത്യ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഞായറാഴ്ച്ച യുഎഇ സന്ദർശിക്കും. യുഎഇ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും കുടുംബത്തിലെ മറ്റുള്ളവർക്കും പിന്തുണ അറിയിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയുമായി വളരെ അടുത്ത ബന്ധമാണ് ഫ്രാൻസ് പുലർത്തുന്നത്.
Read Also: ആ അനീതി ചോദ്യംചേയ്യേണ്ടത് ആരാണ്? മുഖ്യമന്ത്രിയും പ്രതിപക്ഷവും പ്രതികരിക്കട്ടെയെന്ന് സുരേഷ് ഗോപി
Post Your Comments