Latest NewsNewsInternationalGulfQatar

നാലു ദിവസത്തെ സന്ദർശനം: ഉപരാഷ്ട്രപതി നാളെ ഖത്തറിലേക്ക്

ദോഹ: ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഖത്തറിലേക്ക്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഇന്ത്യൻ ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ജൂൺ നാല് ശനിയാഴ്ച്ച അദ്ദേഹം ഖത്തറിലെത്തും. ആദ്യമായാണ് അദ്ദേഹം ഖത്തറിൽ സന്ദർശനം നടത്തുന്നത്.

Read Also: 35 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ: സംഭവം തിരുവനന്തപുരത്ത്, സ്കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ നിര്‍ദ്ദേശം

ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനി ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിരവധി ബിസിനസ് പ്രമുഖരുമായും അദ്ദേഹം ചർച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

സൗഹൃദ, ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉപരാഷ്ട്രപതി ഖത്തറിലെത്തുന്നത്. ഗാബോൺ, സെനഗൽ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഖത്തറിൽ എത്തുന്നത്.

Read Also: റെസ്റ്റോറെന്റുകൾക്ക് സർവ്വീസ് ചാർജ് ബില്ലിൽ ഉൾപ്പെടുത്താനാകില്ല: വ്യക്തമാക്കി കേന്ദ്രമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button