Latest NewsKeralaNews

കേരള പൊലീസിൽ എസ്ഐമാരുടെ കുറവ്, കുറ്റാന്വേഷണം നയിക്കാൻ ആളില്ല; കണക്കുകൾ പുറത്ത്

കൊച്ചി: കേരള പൊലീസിൽ 442 എസ്ഐമാരുടെ കുറവുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.നിലവിൽ കുറ്റാന്വേഷണം നയിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. 471 പൊലീസ് സ്റ്റേഷനുകളിൽ 442 റഗുലർ എസ്ഐമാരുടെ കുറവുണ്ട്. കൊലക്കേസുകൾ പോലും വിചാരണ തുടങ്ങാൻ 10 വർഷത്തെ കാലതാമസം വരുന്നു. സാങ്കേതിക പിഴവു കണ്ടെത്തി തിരികെ നൽകുന്ന കുറ്റപത്രങ്ങൾ പലതും കോടതിയിൽ മടങ്ങിയെത്തുന്നില്ല. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന കേസുകളിൽ സമയ ബന്ധിതമായി കുറ്റപത്രം നൽകുന്നത് പകുതിയിൽ താഴെ കേസുകളിൽ മാത്രമാണ്.

കേരള പൊലീസ് എസ്ഐമാരുടെ ഇപ്പോഴത്തെ അംഗസംഖ്യ 2,232 ആണ്. ഇതിൽ പിഎസ്‌സി പരീക്ഷ പാസായി നേരിട്ടു സർവീസിൽ കയറിയവരുടെ എണ്ണം 1,117. സ്ഥാനക്കയറ്റം ലഭിച്ചു വന്നവർ 1,115. ഇവരെ സഹായിക്കാൻ പ്രമോഷൻ ലഭിച്ച് അസി. എസ്ഐമാരായി വരുന്നവരെ ഗ്രേഡ് എസ്ഐ പദവിയിൽ ചുമതലപ്പെടുത്തി.

ALSO READ: കെഎഎസ് പരീക്ഷ നടത്തുന്നത് അതീവസുരക്ഷയില്‍ : ക്രമക്കേട് തടയാന്‍ കാമറകള്‍

സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ഭരണച്ചുമതല ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏൽപിച്ച ശേഷം കേരള പൊലീസിലെ റഗുലർ എസ്ഐമാരെ രണ്ടായി വിഭജിച്ച് ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ഉത്തരവാദിത്തം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button