Latest NewsIndiaNews

മോട്ടോര്‍ വാഹനനിയമം: പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമഭേദഗതി പ്രകാരമുള്ള പിഴത്തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണെന്ന് കേന്ദ്രസര്‍ക്കാര്‍.നിയമത്തില്‍ നിര്‍ദേശിക്കുന്ന പിഴയെക്കാള്‍ കുറഞ്ഞതുക ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്നും കേന്ദ്രം അറിയിച്ചു. കേരളവും ഗുജറാത്തുമുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ മോട്ടോര്‍വാഹനനിയമഭേദഗതി പ്രകാരമുള്ള പിഴത്തുക കുറച്ചിട്ടുണ്ട്. തുടര്‍ന്ന് നിയമമന്ത്രാലയത്തോട് സെപ്റ്റംബറില്‍ ഗതാഗതമന്ത്രാലയം നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. നിയമം പാര്‍ലമെന്റ് പാസാക്കിയതായതിനാല്‍ അതിനെ മറികടന്ന് കുറഞ്ഞ പിഴയീടാക്കാനുള്ള നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കു സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: താമരശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയവർക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

അതേസമയം നിലപാട് കര്‍ക്കശമാക്കുന്നതോടെ കേന്ദ്രനിയമം സംസ്ഥാനങ്ങള്‍ നടപ്പാക്കേണ്ടിവരും. ഹെല്‍മെറ്റ്, സീറ്റ്ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കുക, വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക തുടങ്ങി 24 കുറ്റങ്ങള്‍ക്ക് തത്സമയം പിഴയടച്ചാല്‍ മതിയെന്നും കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നും പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button