Latest NewsKeralaNews

താമരശേരി ചുരത്തില്‍ സാഹസികയാത്ര നടത്തിയവർക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹനവകുപ്പ്

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ കാറിന്റെ ഡിക്കിയില്‍ പിന്നിലേക്ക് കാലിട്ട് സാഹസികയാത്ര നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ ദൃശ്യം പിറകിലെ യാത്രക്കാര്‍ പകര്‍ത്തിയതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്. ഉടമയോട് നേരിട്ട് ഹാജരാകാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് താമരശേരി ചുരത്തിന്‍റെ അഞ്ചാം വളവിലൂടെ, കാറിന്‍റെ ഡിക്കിയിലിരുന്ന് കാലുകള്‍ പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയത്.

Read also: വാഹനങ്ങളില്‍ ഇനി നാലക്ക നമ്പര്‍ തന്നെ വേണം : സംസ്ഥാനത്ത് വാഹനങ്ങളില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

കാറിന്‍റെ ഉടമ ഷബീറിന്‍റെ ലൈസന്‍സ് നാളെ മുതല്‍ താല്‍കാലികമായി സസ്പെന്‍റ് ചെയ്യും. ചുരത്തില്‍ വാഹനമോടിച്ചത് ഷബീര്‍ തന്നെയെന്ന് ബോധ്യമായതോടെ നാളെ ലൈസന്‍സുമായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനം നാളെ പരിശോധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button