തിരുവനന്തപുരം: കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതി സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച തീരുമാനം വൈകിയേക്കുമെന്ന് സൂചന. പിഴ ചുമത്തുന്ന ഭേദഗതി നടപ്പാക്കുന്നതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന. ഗുജറാത്തുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏതുവിധത്തിലാണ് ഭേദഗതി വരുത്തുന്നതെന്ന് പരിശോധിച്ച് നിയമവിധേയമായ മാര്‍ഗം നിര്‍ദേശിക്കാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Read also: കേന്ദ്ര സർക്കാരിന്റെ ഒരു രാജ്യം ഒരു ഭാഷ മുദ്രാവാക്യത്തിനെതിരെ തെന്നിന്ത്യൻ സംസ്ഥാനത്ത് പ്രതിഷേധം
നിലവിലെ ഭേദഗതിപ്രകാരം കുറഞ്ഞ പിഴയും കൂടിയ പിഴയും നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ ഏതു വേണമെങ്കിലും സംസ്ഥാനത്തിന് സ്വീകരിക്കാനാകും. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കുറഞ്ഞ നിരക്കിനെക്കാള്‍ പിഴ താഴ്ത്തുമെന്ന് വ്യക്തമാക്കിയതോടെയാണ് കേന്ദ്രം നിയമോപദേശം തേടിയത്.
Post Your Comments