Latest NewsKeralaNews

പുതുക്കിയ മോട്ടോര്‍വാഹന പിഴ; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: മോട്ടോര്‍വാഹന നിയമ ഭേദഗതിയിലെ കനത്ത പിഴയ്‌ക്കെതിരെ എതിര്‍പ്പുകൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാനൊരുങ്ങി കേന്ദ്രം. നിയമം അതേപടി നടപ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താനാണ് നീക്കം. നിലവിൽ ഹരിയാന, ബീഹാര്‍ സംസ്ഥാനങ്ങള്‍ മാത്രമാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ പകുതി പിഴത്തുക ഈടാക്കിയാല്‍ മതിയെന്ന അഭിപ്രായത്തിലാണ്. കേരളവും നിയമം തല്‍ക്കാലം കര്‍ശനമാക്കേണ്ടെന്ന നിലപാടിലാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ചർച്ച നടത്താനൊരുങ്ങുന്നത്.

Read also: ഗതാഗത നിയമലംഘനം : പിഴത്തുകയെ കുറിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button