Latest NewsKeralaNews

ഇന്ന് മുതല്‍ സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം

തിരുവനന്തപുരം : ഇന്ന് മുതല്‍ സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം. ആദ്യഘട്ടത്തിൽ പിഴ ഈടാക്കില്ല ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച മുൻപാണ് കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്.
ഹെൽമറ്റില്ലാതെയും സീറ്റ് ബൽറ്റില്ലാതെയും യാത്ര ചെയ്യുന്നവരിൽ നിന്നും 500 രൂപ പിഴയായി ഈടാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.സ്ഥിരമായി ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്താൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികളുണ്ടാകും.

Also read : സംസ്ഥാനത്ത് പൊലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

അതേസമയം കടയ്ക്കലിൽ ഹെൽമറ്റ് പരിശോധനക്കിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് കർശനപരിശോധനയില്‍ സാവകാശം ലഭിക്കുന്നത്. വാഹനങ്ങൾ പിൻതുടർന്ന് പരിശോധന നടത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ കർശന നിർദേശം നൽകി. എസ്ഐയുടെ നേതൃത്വത്തിലായിരിക്കണം പരിശോധന. ലാത്തി ഉപയോഗിക്കാനോ ദേഹപരിശോധന നടത്താനോ പാടില്ല. വാഹനങ്ങൾ നിർത്തിയില്ലെങ്കിൽ പിന്തുടര്‍ന്ന് പിടികൂടാൻ ശ്രമിക്കരുത്. പരിശോധനയുടെ വീഡിയോ ചിത്രീകരിക്കണം. റോഡിൽ കയറി കൈ കാണിക്കരുത്. വളവിലും തിരുവിലും പരിശോധന പാടില്ലെന്നും അനിഷ്ട സംഭവങ്ങൾ സംഭവിച്ചാല്‍ എസ്‍പിമാരിയിരിക്കും ഉത്തരവാദിയെന്നും ബെഹ്റ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button