ന്യൂ ഡൽഹി : ഹൈദരാബാദിൽ വെറ്റനറി ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച ശേഷം തീവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ പ്രതികരിച്ച് സൈബറാബാദ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലായിരുന്നു ഏറ്റുമുട്ടലുണ്ടായതെന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Cyberabad CP, VC Sajjanar on today's encounter: I can only say that law has done its duty. #Telangana pic.twitter.com/Sh1oYwGEso
— ANI (@ANI) December 6, 2019
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. രണ്ട് തോക്കുകള്‍ തട്ടിയെടുത്ത് പ്രതികള്‍ വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായില്ല. ഇതോടെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി. ഏറ്റുമുട്ടലിന്റെ സമയത്ത് പ്രതികള്‍ക്ക് ചുറ്റും 10 പൊലിസുകാര്‍ ഉണ്ടായിരുന്നു. രണ്ടു പോലീസുകാര്‍ക്ക് വെടിവയ്പിനിടെ പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ കുറ്റസമ്മതം നടത്തിയിരുന്നു. തെളിവെടുപ്പില്‍ ബലാത്സംഗ ഇരയുടെ മൊബൈല്‍ ഫോണും ഇവിടെ നിന്ന് കണ്ടെടുത്തു. നിയമം അതിന്റെ ഉത്തരവാദിത്തം നിര്‍വഹിച്ചുവെന്നു മാത്രമേ എനിക്ക് പറയാനാവൂ എന്നും വി.സി.സജ്ജനാര്‍ പറഞ്ഞു.
Cyberabad CP, VC Sajjanar: There were around 10 police with the accused persons during the time of encounter. We have recovered the victim's cell phone here at the spot. pic.twitter.com/gM2Bgs5IQD
— ANI (@ANI) December 6, 2019
അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. സംഭവ സ്ഥലത്ത് എഎസ്പിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തും. വിഷയത്തില്‍ തെലുങ്കാന പോലീസ് വേണ്ട വിധ ജാഗ്രത പുലര്‍ത്തിയില്ലെന്ന് കമ്മീഷന് അറിയിച്ചു. പോലീസ് നടപടിയെ അനുകൂലിച്ചും,പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പുറത്ത് വന്നത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കും മുമ്പ് അവരെ വെടിവയ്ക്കാൻ പോകുകയാണെങ്കിൽ കോടതികളും നിയമവും പോലീസും എന്തിനെന്നായിരുന്നു ബിജെപി നേതാവ് മേനക ഗാന്ധിയുടെ പ്രതികരണം. നിങ്ങൾക്ക് നിയമം കൈയിലെടുക്കാൻ കഴിയില്ലെന്നും പ്രതികളെ എന്തുവന്നാലും കോടതി തൂക്കിക്കൊല്ലുമായിരുന്നുവെന്നും മേനക ഗാന്ധി പ്രതികരിച്ചു.
നീതി നിർവഹണ സംവിധാനത്തിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും, പോലീസ് നടപടിയിൽ ജനങ്ങൾ കൈയടിക്കുന്നത് ഇതിന് ഉദാഹരണമാണെന്നുമായിരുന്നു സംഭവത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പ്രതികരിച്ചത്. സ്ത്രീകൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. വളരെ വൈകിയാണ് ബലാത്സംഗക്കേസുകൾ പുറത്തു വരുന്നത്. ഉന്നവോയാ ഹൈദരാബാദോ ആകട്ടെ, ആളുകൾ വളരെ പ്രകോപിതരാണ്. അതിനാലാണ് പോലീസ് നടപടികളിൽ ആളുകൾ ആഹ്ലാദം പ്രകടിപ്പിക്കുന്നത്. നീതിന്യായ വ്യവസ്ഥയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപെട്ടത് ആശങ്കപ്പെടുത്തുന്നുണ്ട്. നീതിന്യായവ്യവസ്ഥയെ ശക്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും നടപടി എടുക്കണമെന്നുമാണ് ഡൽഹി മുഖ്യമന്ത്രി പറഞ്ഞത്.
സ്ത്രീ സുരക്ഷ ഒരുക്കേണ്ടത് ജുഡീഷറിക്കു പുറത്തെ കൊലപാതകങ്ങള്‍ കൊണ്ടല്ലെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞത്. നീതിക്ക് ഒരിക്കലും പകവീട്ടാനാവില്ല. പരിഷ്കൃത സമൂഹം ചെയ്യുന്നതുപോലെ നമ്മള് നമ്മുടെ ഓരോ പൗരന്റെയും ജീവിതവും അന്തസും എങ്ങനെയാണ് സുരക്ഷിതമാക്കുക. 2012 ഡല്‍ഹി സംഭവത്തിനു ശേഷം നിര്‍മിച്ച ശക്തമായ സ്ത്രീ സുരക്ഷ നിയമങ്ങള്‍ എന്തുകൊണ്ടാണ് ശരിയായ രീതിയില്‍ നടപ്പാക്കതെന്നും യെച്ചൂരി പ്രതികരിച്ചു.
Also read : ‘ഈ പ്രതികളെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ ഇതിനേക്കാള്‍ ഭീകരമായി ശിക്ഷിച്ചേനെ’ – സുരഭി ലക്ഷ്മി
വ്യാഴാഴ്ച രാത്രി ദേശീയപാത 44-ൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രതികൾ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ പ്രതികൾ നാലു പേരും കൊല്ലപ്പെട്ടുവെന്നാണ് പോലീസ് അറിയിച്ചത്. കഴിഞ്ഞ മാസം 28-നാണ് സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവർ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീൻ, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Post Your Comments