ബെംഗളൂരു: കാര്‍ സര്‍വീസ് ചെയ്യാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് രസകരമായ ഓഫര്‍ പ്രഖ്യാപിച്ച് ബെംഗളൂരുവിലെ കാര്‍ സര്‍വീസ് സെന്റര്‍. കാർ സർവീസ് ചെയ്യാനെത്തുന്ന എല്ലാവര്‍ക്കും രണ്ട് കിലോ ഉള്ളി സൗജന്യമായി ലഭിക്കുമെന്നാണ് വാഗ്‌ദാനം. ഇതോടെ നിരവധി ആളുകള്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതായി സര്‍വീസ് സെന്റര്‍ ഉടമകളായ രെഞ്ചുവും ജിനോ കുര്യനും പറയുന്നു.
Read also: ‘പണം ഒന്നും നോക്കിയില്ല. വാങ്ങിച്ചു കൊടുത്തു’ നവദമ്പതികള്‍ക്ക് ഉള്ളി സമ്മാനം നല്‍കി സുഹൃത്തുക്കള്‍
കാറുമായി ജനറല്‍ സര്‍വീസിനെത്തുന്ന എല്ലാവര്‍ക്കും രണ്ട് കിലോ ഉള്ളി ലഭിക്കും. 1400 രൂപ മുതലാണ് ഇവിടെ ജനറല്‍ സര്‍വീസിനുള്ള ചെലവ്. ഉള്ളി വില കുതിച്ചുയുമ്പോള്‍ ഇതുമായി ബന്ധപ്പെടുത്തി സര്‍വീസ് ഒന്ന് രസകരമാക്കാം എന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു ഓഫര്‍ പ്രഖ്യാപിച്ചതെന്നാണ് രെഞ്ചു പറയുന്നത്.
Post Your Comments